11 മാസം പ്രായമുള്ള മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ
text_fieldsക്രിസ്റ്റഫര്‍ ഫ്രാന്‍സിസിക്വിനി
മകളെ ക്രൂരമായി കൊലപ്പെടുത്തി ഒളിവില്‍ പോയ പിതാവ് പിടിയില്‍. അമേരിക്കയിലെ കണക്ടികറ്റ് സ്വദേശിയായ 31കാരനാണ് പിടിയിലായത്. നവംബര്‍ 18നാണ് ക്രിസ്റ്റഫര്‍ ഫ്രാന്‍സിസിക്വിനി എന്ന യുവാവ് 11മാസം മാത്രമ പ്രായമുള്ള മകൾ കാമിലയെ കൊലപ്പെടുത്തുന്നത്.
നൗഗാട്ടക്കിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മരണകാരണം കുത്തേറ്റതും കഴുത്തിലേറ്റ് പരിക്കുമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഇയാൾ വെട്ടിനുറുക്കി. ഇതിന് പിന്നാലെ ഭാര്യയോട് കലഹിച്ച ഇയാൾ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. ഇയാളെ പിടികൂടുന്നതിന് പൊതുജന സഹായം തേടി 28 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് നടക്കുന്നത്. എന്നാല്‍ കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നു. ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിനായി ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇയാളെ പിടികൂടാനും കൊലപാതകം സംബന്ധിയായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്ക് 10000 ഡോളറാണ് എഫ്ബിഐ സമ്മാനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

