Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതട്ടി​ക്കൊണ്ടുപോയി...

തട്ടി​ക്കൊണ്ടുപോയി മർദനം; മൂന്ന് പ്രതികൾ പിടിയിൽ

text_fields
bookmark_border
തട്ടി​ക്കൊണ്ടുപോയി മർദനം; മൂന്ന് പ്രതികൾ പിടിയിൽ
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ, അ​സ് ലം

ച​ങ്ങ​രം​കു​ളം: കോ​ല​ള​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​യ​ക്ക്മ​രു​ന്ന് ന​ൽ​കി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്ന്​ പേ​രെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ളാ​ച്ചാ​ൽ സ്വ​ദേ​ശി പു​ല്ലൂ​ര് വ​ള​പ്പി​ൽ നി​സാ​മു​ദ്ദീ​ൻ (22), കോ​ല​ള​മ്പ് കോ​ല​ത്ത് സ്വ​ദേ​ശി വാ​ക്കു​ള​ങ്ങ​ര അ​സ് ലം (22) ​എ​ന്നി​വ​രെ​യാ​ണ് സി.​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ണ്ടാ​ല​റി​യാ​വു​ന്ന 11 പേ​ര​ട​ക്കം 21 പേ​ർ​ക്കെ​തി​രെ​യാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വി​ദേ​ശ​ത്ത് നി​ന്ന് അ​വ​ധി​ക്ക് വ​ന്ന കോ​ല​ള​മ്പ് സ്വ​ദേ​ശി ഫ​ർ​ഹ​ൽ അ​സീ​സി​നെ​യാ​ണ് ഡി​സം​ബ​ർ 24ന് ​സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​ർ ചേ​ർ​ന്ന് ബൈ​ക്കി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സു​ഹൃ​ത്തി​ന്റെ സ​ഹോ​ദ​രി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി ഒ​രു രാ​ത്രി​യും ഒ​രു പ​ക​ലും കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ സ​മാ​ന​മാ​യ പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്. പ്ര​തി​ക​ളെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidnappingarrest
News Summary - Kidnapping; Three suspects are under arrest
Next Story