Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾകൂടി പിടിയിൽ
cancel

കോലഞ്ചേരി: ഇന്ദ്രാഞ്ചിറ ഭാഗത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മയക്കുമരുന്ന് വിൽപനക്കാരൻകൂടിയായ ഒരാൾ അറസ്റ്റിൽ. കിഴക്കമ്പലം താമരച്ചാൽ വിലങ്ങ് കാച്ചപ്പിള്ളി വീട്ടിൽ ഐവിൻ ബേബിയെയാണ് (22) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. ഡിസംബറിലാണ് സംഭവം. കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെങ്ങോല സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി രണ്ടുദിവസം പലയിടങ്ങളിലായി താമസിപ്പിച്ച് മർദിക്കുകയായിരുന്നു.

പ്രതിയെ പിടികൂടുമ്പോൾ 42 ഗ്രാം കഞ്ചാവും 12 ഗ്രാം കഞ്ചാവ് ഓയിലും കൈവശമുണ്ടായിരുന്നു. ഇയാൾക്കെതിരെ തടിയിട്ടപറമ്പ്, തൃക്കാക്കര, തോപ്പുംപടി സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണത്തിന് ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ കെ. സജീവ്, സി.ഒ. സജീവ്, എ.എസ്.ഐ മനോജ് കുമാർ, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, പി.ആർ. അഖിൽ, ഡിനിൽ ദാമോദരൻ എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kidnapping incident: One more arrested
Next Story