ട്രെയിനിൽ കഞ്ചാവ് പിടിച്ച സംഭവം; പ്രതി ബംഗാളിൽ അറസ്റ്റിൽ
text_fieldsറെയിൽവേ പൊലീസ് സംഘം ബംഗാളിൽ പോയി അറസ്റ്റ് ചെയ്ത അബ്ദുൽ ബാരലിനെ കോഴിക്കോട്ട് എത്തിച്ചപ്പോൾ
കോഴിക്കോട്: ട്രെയിനിൽ കൊണ്ടുവന്ന 34 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രധാന കണ്ണി ബംഗാൾ പൂർവ ബർദ്ധമാൻ സ്വദേശി അബ്ദുൽ ബാരൽ അറസ്റ്റിൽ. ആഗസ്റ്റ് മാസം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ പൊലീസും ആർ.പി.എഫുമടങ്ങിയ സംഘം ബംഗാളിലെ ബൽഗോനയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ കാരിയർമാരെ ഉപയോഗിച്ച് കഞ്ചാവ് വില്പന നടത്തുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എടപ്പാൾ, തിരൂർ ഭാഗങ്ങളിലാണ് പ്രതി പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. 12 വർഷം മുൻപ് കെട്ടിടനിർമാണ ജോലിക്കായി എടപ്പാളിൽ എത്തി ആദ്യം ചെറിയ തോതിൽ കഞ്ചാവ്ഉപയോഗവും വിൽപനയും നടത്തിയ പ്രതി പിന്നീട് വിപണന സാധ്യത മനസ്സിലാക്കി ഒഡീഷയിൽ നിന്നും കഞ്ചാവ് നേരിട്ടെത്തിച്ച് വില്പന നടത്തുകയായിരുന്നു. കഞ്ചാവ് കൈവശം വെച്ചതിന് തിരൂരിലും മഞ്ചേരിയിലും, പരപ്പനങ്ങാടിയിലുമായി മൂന്ന് കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

