സ്വർണ്ണവുമായി നാട്ടിലേക്ക് മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പിടികൂടി കേരള പൊലീസ്
text_fieldsഫറോക്ക്: കൊളത്തറയിലെ സ്വർണാഭരണ നിർമാണ ശാലയിൽ നിന്ന് സ്വർണവുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബ് അലി (35)യെ ഹൗറ ജില്ലയിലെ കജൂട്ടിയിലുള്ള സ്വന്തം വീട്ടിൽ വെച്ചാണ് പിടികൂടിയത്. കൊളത്തറ ഇഷാര്ത്ത് ഗോള്‍ഡ് സ്വർണാഭരണ നിർമാണ ശാലയില്‍ ജീവനക്കാരനായിരുന്നു പ്രതി. ആഭരണ നിർമാണത്തിനായി ഏൽപിച്ച സ്വർണത്തിൽ നിന്ന് 215 ഗ്രാം മോഷ്ടിച്ച് മാസങ്ങൾക്ക് മുമ്പ് നാട് വിടുകയായിരുന്നു. തുടർന്ന് മാനേജിങ് പാർട്ട്ണർ ഖാസി മൈദുല്‍ ഇസ് ലാം നല്ലളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബംഗാളിലുള്ള വീട്ടില്‍വെച്ച് പിടികൂടുന്നത്. നല്ലളം എസ്.ഐ വി.ആർ. അരുണ്‍, എ.എസ്.ഐ സതീഷ് കുമാര്‍, സി.പി.ഒ ഷഫീന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

