Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകായംകുളത്ത്...

കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ
cancel
camera_alt

ഷൈ​ജു

കാ​യം​കു​ളം: ദേ​വി​കു​ള​ങ്ങ​ര​യി​ലും പ​രി​സ​ര​ത്തു​മാ​യി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ​കൃ​ഷ്ണ​പു​രം ശാ​സ്താ​വി​ന്‍റെ​യ്യ​ത്ത് ഷൈ​ജു​വാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. 30 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ എ​ക്‌​സൈ​സ് സം​ഘം വ​ള​ഞ്ഞു പി​ടി​കൂ​ടി​യ​ത്. കു​റ​ച്ചു​നാ​ളാ​യി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം.

ഒ​രു മാ​സം മു​മ്പ് ഇ​യാ​ൾ എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​മ​ഹേ​ഷ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ എം. ​റെ​നി, ഗ്രേ​ഡ് ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. രാ​ജേ​ഷ് കു​മാ​ർ, ടി. ​ജി​യേ​ഷ്, എം.​വി. ആ​ര്യ​ദേ​വി എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamyouthdrug addictarrested
News Summary - Kayamkulam Youth Arrested With Drugs
Next Story