Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലക്ഷങ്ങളുടെ...

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസർകോട്​ സ്വദേശി തിരൂരിൽ പിടിയിൽ; പി​ടി​യി​ലാ​യ​ത് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കി​ടെ

text_fields
bookmark_border
ansar
cancel
camera_alt

അ​ൻ​സാ​ർ

തി​രൂ​ർ: 15 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി തി​രൂ​രി​ൽ പി​ടി​യി​ൽ. മ​ഞ്ചേ​ശ്വ​രം അ​ൻ​സീ​ന മ​ൻ​സി​ലി​ൽ അ​ൻ​സാ​റി​നെ (30) ആ​ണ്​ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു പ്ര​തി തി​രൂ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ൽ അ​ക​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

ത​ല​ക്ക​ട​ത്തൂ​ർ അ​രി​ക്കാ​ട് റോ​ഡ്​ പ​ടി​ഞ്ഞാ​ക്ക​ര​യി​ൽ ത​ല​ക്ക​ട​ത്തൂ​ർ സ്വ​ദേ​ശി നി​ർ​ത്തി​യി​ട്ട മോ​ട്ടോ​ർ ബൈ​ക്കി​ൽ അ​പ​ക​ട​ക​ര​മാ​യി വ​ന്ന പ്ര​തി​യു​ടെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്താ​തെ പോ​വാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി തി​രൂ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തും സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പൊ​ലീ​സ് ചോ​ദ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​യു​ടെ മ​റു​പ​ടി​യി​ലെ പൊ​രു​ത്ത​ക്കേ​ട് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും 15 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഹാ​ഷി​ഷ് ഓ​യി​ൽ, എം.​ഡി.​എം.​എ എ​ന്നി​വ​യാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്.

കൂ​ടു​ത​ൽ പ്ര​തി​ക​ൾ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും ആ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ്​ ഇ​ത്​ കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ പ്ര​വീ​ൺ, എ​സ്.​സി.​പി.​ഒ മു​ഹ​മ്മ​ദ് കു​ട്ടി, സി.​പി.​ഒ ജോ​ൺ ബോ​സ്ക്കോ, ര​ഞ്ജി​ത്ത്, അ​നീ​ഷ്, എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugstirur
News Summary - Kasargod resident arrested in Tirur with drugs
Next Story