Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് റിമാൻഡ് പ്രതി മരിച്ച നിലയിൽ
text_fieldsbookmark_border
കാസർകോട്: ബദിയടുക്കയിൽ എക്സൈസ് കസ്റ്റഡിലെടുത്ത റിമാൻഡ് പ്രതി മരിച്ചനിലയിൽ. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്.
ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ കരുണാകരന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കരുണാകരന്‍റെ ഇൻക്വസ്റ്റ് നടപടികൾ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പൂർത്തിയാക്കും.
അതേസമയം, എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കർണാടകയിൽ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

