Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 5:52 AM GMT Updated On
date_range 20 Feb 2023 5:52 AM GMTഓർഡർ ചെയ്ത ഐഫോൺ വാങ്ങാൻ പണമില്ല; ഡെലിവറി ബോയിയെ കുത്തിക്കൊന്ന് മൂന്നാംപക്കം കത്തിച്ചു
text_fieldsbookmark_border
ബംഗളൂരു: കർണ്ണാടകയിൽ ഡെലിവറി ബോയിയെ കുത്തികൊന്ന് കത്തിച്ച യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശി ഹേമന്ത് ദത്ത് (20) ആണ് പിടിയിലായത്. ഓൺലൈനിൽ ഓർഡർ ചെയ്ത സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ പണമില്ലാത്തതിനാലാണ് ഡെലിവറി ബോയിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ഹേമന്ത് ദത്ത് ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി ഡെലിവറി ബോയിയായ യുവാവ് എത്തിയത്. ഫോൺ കൈപറ്റിയ ശേഷം പണം എടുക്കാൻ എന്ന വ്യാജേന അകത്ത് പോയ ഹേമന്ത് തിരികെ വന്നത് കത്തിയുമായാണ്.
യുവാവിനെ കുത്തിക്കൊന്ന് മൃതദേഹം ബാഗിലാക്കി മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചു. പുറത്തെടുത്ത മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിരുന്നു.
Next Story