Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2021 3:23 PM GMT Updated On
date_range 10 Aug 2021 3:23 PM GMTകർണാടകയിൽ മാഫിയാ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളിയെ പൊലീസ് നാട്ടിലെത്തി പിടികൂടി
text_fieldsചിറ്റൂർ: കർണാടക കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവർച്ചകളും നടത്തിയിരുന്ന പാലക്കാട് തത്തമംഗലം സ്വദേശിയെ കർണാടക പൊലീസ് കേരളത്തിലെത്തി പിടികൂടി. തത്തമംഗലം സൗത്ത് സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഫിറോസ് ഖാനെയാണ് (36) കർണാടക ചാംരാജ്നഗർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കർണാടകയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിലെത്തി ഒളിവിൽ താമസിക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഒളിവിലായിരുന്ന ഫിറോസിനെതിരെ ചാംരാജ്നഗർ പൊലീസ് ജില്ല പൊലീസ് സൂപ്രണ്ടിന് ലുക്ഔട്ട് നോട്ടീസ് അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചിറ്റൂരിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വാറണ്ട് സമർപ്പിച്ച് കർണാടക പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Next Story