എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ
text_fieldsധൃവകുമാർ, എൻ. പ്രദീപ്, ഗംഗാധര
ബത്തേരി: എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിലായി. ബാംഗ്ലൂർ കല്യാൺ നഗർ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധൃവകുമാർ (43), വിജയനഗർ സ്വദേശി എൻ. പ്രദീപ് (32), എന്നിവരാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.
ശനിയാഴ്ച വൈകീട്ടോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.11 ഗ്രാം തൂക്കം വരുന്ന രണ്ടു സ്ട്രിപ്പുകളിലായി ഒമ്പത് എൽ.എസ്.ഡി സ്റ്റാമ്പും 18.57 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എ 04 എം.വി 7368 നമ്പർ വാഹനവും പിടിച്ചെടുത്തു. ലഹരിക്കടത്തും ഉപയോഗവും വിൽപനയും തടയുന്നതിന് എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ല സംസ്ഥാന അതിർത്തികളിലും കർശന പരിശോധനകൾ നടത്തിവരികയാണെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

