Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകരിപ്പൂർ...

കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ പ്രധാനിയായ കൊടുവള്ളി സ്വദേശി പിടിയിൽ

text_fields
bookmark_border
കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ പ്രധാനിയായ കൊടുവള്ളി സ്വദേശി പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ്

ബ​ഷീ​ർ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി ചി​ന്ന​ൻ ബ​ഷീ​ർ എ​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ (47) ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പ്ര​ത്യേ​ക അ​േ​ന്വ​ഷ​ണ​സം​ഘം പി​ടി​കൂ​ടി. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ൾ​ക്ക്​ ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യാ​നും മ​റ്റും സ​ഹാ​യം ന​ൽ​കി​യ​ത് ഇ​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴും ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ക്കാ​ൻ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച​ത​ട​ക്ക​മു​ള്ള പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് കൊ​ടു​വ​ള്ളി​യി​ലേ​ക്ക് കു​ഴ​ൽ​പ​ണം ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ൾ.

ബം​ഗ​ളൂ​രു​വി​ലെ സേ​ട്ടു​മാ​രി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത് കൊ​ടു​വ​ള്ളി​യി​ൽ സു​ര​ക്ഷി​ത​മാ​യെ​ത്തി​ക്കാ​ൻ ഒ​രു സം​ഘം​ത​ന്നെ ഇ​യാ​ൾ​ക്ക്​ കീ​ഴി​ലു​ണ്ട്.

ഒ​രു ല​ക്ഷം രൂ​പ​ക്ക് 100 രൂ​പ​യാ​ണ് ഇ​യാ​ളു​ടെ ക​മീ​ഷ​ൻ. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഒ​രു വാ​ഹ​ന​ത്തി​ൽ ത​ന്നെ ഇ​വ​ർ ക​ട​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​വ​രെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കാ​നും ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ​ഷീ​റി​െൻറ പേ​രി​ൽ കൊ​ടു​വ​ള്ളി സ്​​റ്റേ​ഷ​നി​ൽ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യെ ത​ട്ടി​െ​ക്കാ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തോ​ടെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം 46 ആ​യി. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ്, കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurGold smuggling case
News Summary - Karipur gold smuggling: Koduvalli native arrested
Next Story