കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsഷെഫീഖ്
തൃശൂർ: നിരവധി കേസുകളിലെ പ്രതി കണിമംഗലം മാങ്കുഴിലൈൻ വേലംപറമ്പിൽ ഷെഫീക്കിനെ (32) കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ വെക്കാൻ കലക്ടറും മജിസ്ട്രേറ്റുമായ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. നെടുപുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.എസ്. നെൽസന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
നെടുപുഴ, ടൗൺ ഈസ്റ്റ്, ചേർപ്പ്, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയും നെടുപുഴ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. പൊതുസ്ഥലത്ത് അക്രമം, പണം തട്ടിയെടുക്കൽ, വധശ്രമം, ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അറസ്റ്റിലായ ഷെഫീക്ക്.

