കാപ്പ ചുമത്തി ഗുണ്ടയെ നാടുകടത്തി
text_fieldsഷമീർ
ചാലക്കുടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കിഴക്കേ ചാലക്കുടി വെട്ടുകടവ് കല്ലുപറമ്പിൽ വീട്ടില്‍ ഷമീറിനെ (37) കാപ്പ ചുമത്തി നാടുകടത്തി. അഞ്ച് വധശ്രമ കേസും ഒരുപോക്സോ കേസും ഉൾെപ്പടെ 13 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മാളയിൽ വ്യാപാരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടതിനെത്തുടര്‍ന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്േറ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി അജിത ബീഗമാണ് ഒരുവർഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

