കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി
text_fieldsഷംനാസ്
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. കുമാരനല്ലൂർ സലിം മൻസിലിൽ വീട്ടിൽ ഷംനാസ് (36) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍, പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നഗരത്തിലെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാൻഡിൽ കഴിഞ്ഞുവരവെയാണ് ഇയാളെ കരുതൽ തടങ്കലിലടച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

