കാപ്പ ചുമത്തി ഗുണ്ടയെ നാടുകടത്തി
text_fieldsആൻസ് ജോർജ്
കോട്ടയം: കാപ്പ ചുമത്തി ഗുണ്ടനേതാവിനെ നാടുകടത്തി. ക്രിമിനൽ സംഘാംഗവും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയുമായ കുറവിലങ്ങാട് കവളക്കുന്നേൽ ആൻസ് ജോർജിനെതിരെയാണ് നടപടി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ആൻസ് ജോർജിനെ ആറ് മാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവായത്.
ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, വധശ്രമം നടത്തുക തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്