Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എടവനക്കാട് ചാത്തങ്ങാട് ഓളിപ്പറമ്പിൽ വീട്ടിൽ സരുണിനെയാണ് (28) കാപ്പ ചുമത്തി ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഞാറക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മുതലായ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് പ്രതി. കഴിഞ്ഞ ഫെബ്രുവരിയിൽ എടവനക്കാട് റിസോർട്ടിൽനിന്നും സൈജു തങ്കച്ചൻ എന്നയാളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
Next Story

