കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി
text_fieldsസന്ദീപ്
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. മണിമല വെള്ളാവൂർ കുഞ്ഞച്ചൻ എന്ന പി.ടി. സന്ദീപിനെയാണ് (30) കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയുടേതാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാണ് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം. മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ പഴയിടം, പായിക്കുഴി, വെള്ളാവൂർ, കടയനിക്കാട് പ്രദേശങ്ങളിൽ 2009 മുതൽ കൊലപാതകശ്രമം, ഭവനഭേദനം നടത്തി ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സന്ദീപ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

