കാപ്പ ചുമത്തി തടങ്കലിലാക്കി
text_fieldsകോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ തെള്ളകം തടത്തിൽപറമ്പിൽ വീട്ടിൽ നാദിർഷ നിഷാദിനെയാണ് (22) കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ വർഷങ്ങളായി പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ഇൻഫോപാർക്ക്, മൂവാറ്റുപുഴ എന്നീ പൊലീസ് സ്റ്റേഷനികളിലും വധശ്രമം, സംഘംചേർന്ന് ആക്രമിക്കുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയാറാക്കി വരുകയാണെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

