കാപ്പ ചുമത്തി നാടുകടത്തി
text_fieldsഅബിൻ
കോട്ടയം: ജില്ലയിലെ ഗുണ്ടയും മോഷണം, പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കങ്ങഴ കൊറ്റംചിറ തകിടിയേല്‍ അബിനെ (23) കാപ്പ ചുമത്തി നാടുകടത്തി. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അബിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. കറുകച്ചാല്‍, മണിമല പൊലീസ് സ്റ്റേഷന് പരിധിയില്‍ ആളുകളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസുകളിലും മുണ്ടക്കയം പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണക്കേസുകളിലും പ്രതിയായ അബിന്‍ നാട്ടില്‍ ലഹളയുണ്ടാക്കാൻ ഇടയിരിക്കപ്പുഴ ഭാഗത്തെ ആരാധനാലയങ്ങള്‍ ആക്രമിച്ച കേസിലും പ്രതിയാണ്. മണിമല പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാൻഡില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

