നിരവധി കുറ്റകൃത്യങ്ങളിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തി
text_fieldsഇജാസ് റഷീദ്, രാഹുൽ മനോജ്
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. തിരുവല്ല പാലിയേക്കര കുരിശുകവലക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ കൊയിലാണ്ടി രാഹുൽ മനോജ് (25), അടൂർ പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് റഷീദ് (23) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്.
തിരുവല്ല , കീഴ്‌വായ്‌പ്പൂര്, പുളിക്കീഴ്, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടയാളാണ് രാഹുൽ. 2018 മുതൽ ഇതുവരെ 12 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 11ലും കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒരു കേസിൽ അന്വേഷണം നടന്നുവരുകയാണ്.
അടൂർ, പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായാണ് ഇജാസ് റഷീദ്.ഏപ്രിലിൽ പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ മൂന്ന് മാസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

