നിരവധി കേസുകളിൽ പ്രതികളായവർക്കെതിരെ കാപ്പ ചുമത്തി
text_fieldsരാജീവ്, സന്തോഷ്
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾക്കെതിരെ കാപ്പ ചുമത്തി സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം മയ്യനാട് തെക്കുംകര പണ്ടാല തെക്കതിൽ വീട്ടിൽ സന്തോഷ് (36, സാത്താൻ സന്തോഷ്), കരുനാഗപ്പള്ളി തഴവ കളരിക്കൽ വീട്ടിൽ രാജീവ് (23, കൊച്ചുമോൻ) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. 2021 മുതൽ കൊട്ടിയം, ഇരവിപുരം സ്റ്റേഷൻ പരിധിയിൽ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവർച്ച, വ്യകതികൾക്ക് നേരെയുള്ള കൈയേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്.
2019 മുതൽ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ സ്റ്റേഷൻ പരിധിയിൽ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവർച്ച, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അനധികൃതമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജീവ്. ഈ കാലയളവിൽ ഇയാൾ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കോ അല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങണമെങ്കിൽ അധികാരികളിൽ നിന്നും അനുമതി വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

