കാപ്പ ചുമത്തി നാട് കടത്തിയ പ്രതി മാതാവിനെ കാണാനെത്തിയപ്പോൾ അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷിഫാസ്
പുന്നയൂർക്കുളം: കാപ്പ നിയമ പ്രകാരം നാട് കടത്തിയ പ്രതി മാതാവിനെ കാണാൻ രഹസ്യമായെത്തിയപ്പോൾ അറസ്റ്റിലായി. ചമ്മന്നൂർ മുണ്ടാറയിൽ വീട്ടിൽ മുഹമ്മദ് ഷിഫാനെയാണ് (27) അറസ്റ്റ് ചെയ്തത്. തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച് കാപ്പ നിയമ പ്രകാരം സെപ്തംബർ 26 മുതൽ ഒരു വർഷത്തേക്കാണ് നാട് കടത്തിയത്. ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വടക്കേക്കാട് പൊലീസ് സ്റ്റേഷൻ റൗഡിയായ ഷിഫാസിന് വിലക്കേർപ്പെടുത്തിയത്.
എന്നാൽ മാതാവും സഹോദരനും വാടകക്ക് താമസിക്കുന്ന മാവിൻചുവട്ടിലെ ക്വാർട്ടേഴ്സിൽ നിയമം ലംഘിച്ച് രഹസ്യമായി വരുന്നതായും താമസിക്കുന്നതായും സിറ്റി ജില്ല പൊലീസ് കമീഷണർ അങ്കിത് അശോകന് രഹസ്യ വിവരം കിട്ടിയതനുസരിച്ചാണ് മാവിൻചുവടിൽനിന്ന് എസ്.എച്ച്.ഒ അമൃത് രംഗന്റെ നേതൃത്വത്തിൽ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

