Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്​; കാപ്പാ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്​; കാപ്പാ പ്രതികൾ അറസ്റ്റിൽ
cancel
camera_alt

ജാ​ക്സ​ൺ, നി​യാ​സ്

ഇ​ര​വി​പു​രം: യു​വാ​വി​നെ കാ​റി​ൽ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളും കാ​പ്പാ പ്ര​തി​ക​ളു​മാ​യ ര​ണ്ട് പേ​രെ ഇ​ര​വി​പു​രം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മു​ണ്ട​ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ചേ​രി​യി​ൽ മീ​രാ ന​ഗ​റി​ൽ ആ​ർ.​എ​സ്​ വി​ല്ല​യി​ൽ ജാ​ക്സ​ൺ (33), കു​ണ്ട​റ പു​നു​ക്ക​ന്നൂ​ർ നി​ഷാ​ദ് മ​ൻ​സി​ലി​ൽ കൊ​ള്ളി നി​യാ​സ്​ എ​ന്ന നി​യാ​സ് (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം വ​ട​ക്കേ​വി​ള ഗാ​ന്ധി​ന​ഗ​ർ –152, ത​സ്​​ലി​മ മ​ൻ​സി​ലി​ൽ അ​ക്ബ​ർ​ഷാ​യെ​യാ​ണ് (31) ഇ​വ​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 20ന് ​രാ​ത്രി 11.30ഓ​ടെ​യാ​ണ് സം​ഭ​വം. അ​ക്ബ​ർ​ഷാ​യും കൊ​ള്ളി നി​യാ​സും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന മു​ൻ​വി​രോ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ഇ​യാ​ളെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

വി​ജ​ന​മാ​യ സ്​​ഥ​ല​ത്ത് എ​ത്തി​ച്ച ശേ​ഷം അ​ക്ബ​ർ​ഷാ​യെ കാ​റി​ൽ​നി​ന്ന് പി​ടി​ച്ചി​റ​ക്കി കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ല​ത്തു​വീ​ണ അ​ക്ബ​ർ​ഷാ​യു​ടെ ക​ഴു​ത്തി​ന് നേ​രെ വാ​ൾ വീ​ശി​യ​പ്പോ​ൾ കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ ഗു​രു​ത​ര പ​രി​ക്ക് ഒ​ഴി​വാ​യി.

പി​ന്നീ​ട് പ്ര​തി​ക​ൾ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ഇ​രു​കൈ​ക​ളി​ലും മു​തു​കി​ലും അ​ടി​ക്കു​ക​യും ക​ണ്ണി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നി​ടെ പ​രാ​തി​ക്കാ​ര​ന്‍റെ പ​ഴ്സി​ൽ സൂ​ക്ഷി​ച്ച നാ​ല് പ​വ​ൻ സ്വ​ർ​ണ​ക്കൊ​ലു​സും പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കി.

പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ഇ​വ​ർ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കൊ​ല്ലം എ.​സി.​പി ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, സാ​യ്സേ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​നി​ൽ​കു​മാ​ർ, ഹ​രി, അ​നു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ഇ​രു​വ​രും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളും കാ​പ്പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ള്ള​വ​രു​മാ​ണ്. ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingeravipuramKollamKAAPA
News Summary - Kappa suspects arrested in kidnapping
Next Story