പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ കാപ്പാ പ്രതി കൈനി കിരൺ പിടിയിൽ
text_fieldsപിടിയിലായ കൈനി കിരൺ
തിരുവനന്തപുരം: വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ കാപ്പാ കേസ് പ്രതി കൈനി കിരൺ പൊലീസ് പിടിയിൽ. നാല് മണിക്കുർ നീണ്ട തിരച്ചിലിന് ശേഷമാണ് ആര്യങ്കോട് പൊലീസ് കിരണിനെ പിടികൂടിയത്. കിരണിനെതിരെ വധശ്രമത്തിനും നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും പൊലീസ് കേസെടുത്തു.
രണ്ടാഴ്ച മുമ്പ് സമൻസ് നൽകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കിരൺ വെട്ടുകത്തി വീശുന്നതിന്‍റെ വിഡിയോ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 27കാരനായ കിരൺ എട്ടോളം കേസുകളിൽ പ്രതിയാണ്. നിരവധി കൃറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കിരണിനെ കാപ്പാ ചുമത്തി ജില്ല കലക്ടർ നാടുകടത്തിയത്.
എന്നാൽ, ഇന്നലെ രാത്രിയോടെ കിരൺ ആര്യങ്കോട്ടെ വീട്ടിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് രാത്രി മുതൽ കിരണിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ് സംഘം.
ഇന്ന് പുലർച്ചെ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദിന്‍റെ നേതൃത്വത്തിലുള്ള സംഘം കിരണിന്‍റെ വീട് വളഞ്ഞു. ഉടൻ തന്നെ വെട്ടുകത്തി എടുത്തി പുറത്തേക്ക് ചാടിയ കിരൺ ആക്രമിക്കാൻ ശ്രമിച്ചു. എസ്.എച്ച്.ഒ ഒഴിഞ്ഞു മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
വീണ്ടും ആക്രമണം തുടർന്നതോടെ സർവീസ് റിവോൾവർ ഉപയോഗിച്ച് കിരണിന് നേരെ വെടിവെച്ചു. ഇതിന് പിന്നാലെ കിരൺ വെട്ടുകത്തി വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടാനുള്ള നീക്കം ഊർജിതമാക്കി പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

