Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
കാപ്പ ചുമത്തി ജയിലിലടച്ചു
cancel

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നേര്യമംഗലം പിറക്കുന്നം തലക്കോട് ഭാഗം മറ്റത്തിൽവീട്ടിൽ ജോബിനെയാണ് (25) ജയിലിലടച്ചത്.കോതമംഗലം, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

2018ൽ കോതമംഗലത്ത് ബിനു ചാക്കോയെന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ ഏഴുവർഷം ശിക്ഷിച്ചിരുന്നു. അപ്പീലിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ തങ്കളത്ത് അനന്തു എന്നയാളെ ദേഹോപദ്രവമേൽപിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പചുമത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kapa was charged and imprisoned
Next Story