Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ ലംഘനം: പ്രതി പിടിയിൽ

text_fields
bookmark_border

വൈക്കം: കാപ്പ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ. വൈക്കം മുളക്കുളം മാവേലിത്തറ വീട്ടിൽ മാത്യൂസ് റോയിയെയാണ് (23) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ നിയമ നടപടി നേരിട്ട് വരുകയായിരുന്നു ഇയാൾ.

ഇതിന്‍റെ ഭാഗമായി ആഴ്ചയില്‍ രണ്ടുദിവസം വൈക്കം ഡിവൈ.എസ്.പി ഓഫിസില്‍ എത്തി ഒപ്പിടണമായിരുന്നു. എന്നാൽ, നിയമം ലംഘിച്ച് ഇയാള്‍ മുങ്ങിയതിനെ തുടർന്ന് വൈക്കം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. കോതനല്ലൂരിൽനിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി, വെള്ളൂർ പൊലീസ് സ്റ്റേഷനുകളിലും കടുത്തുരുത്തി എക്സൈസിലും നിരവധി കേസുകളിൽ പ്രതിയാണ് മാത്യൂസ്. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kapa Violation: Defendant Arrested
Next Story