കാപ്പ: ഗുണ്ടാനേതാവ് അറസ്റ്റിൽ
text_fieldsഓച്ചിറ: വധശ്രമം, കവർച്ച, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതി മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ബിസ്മില്ലാ മൻസിലിൽ ബുനാഷ് ഖാനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 13ന് ഓച്ചിറ റീജൻസി ബാറിന് സമീപം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ജ്യോതിഷ് എന്നയാളെ കുത്തി പരിക്കേൽപ്പിച്ചശേഷം കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി കൃഷ്ണപുരത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.
ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി, കരീലക്കുളങ്ങര, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളിലായി ഇരുപത്തെട്ടോളം കേസുകളിലെ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതിയായ കായംകുളം കാട്ടിശേരിൽ ഷംനാദിെന നേരേത്ത റിമാൻഡ് ചെയ്തിരുന്നു.
ഒന്നാം പ്രതി കായംകുളം സ്വദേശി ആഷിഖിനായുള്ള അേന്വഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എസ്.ഐമാരായ നിയാസ്, എം.എസ്. നാഥ്, എ.എസ്.ഐമാരായ സന്തോഷ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

