Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും
text_fieldsbookmark_border
തലശ്ശേരി: 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വടക്കുമ്പാട് സ്വദേശി ബൈത്തുൽ ഹംദിൽ ജംഷീറിനെയാണ് (33) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജ് വി. ശ്രീജ ശിക്ഷിച്ചത്. 2017 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം.
നിട്ടൂർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കുറ്റത്തിന് ധർമടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ കെ.ഇ. പ്രേമരാജനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി അഡ്വ. പി.എം. ബാസുരി ഹാജരായി.
Next Story

