Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകന്നിയമ്മാൾ വധം:...

കന്നിയമ്മാൾ വധം: വിചാരണ പൂർത്തിയായി, വിധി അഞ്ചിന്​

text_fields
bookmark_border
കന്നിയമ്മാൾ വധം: വിചാരണ പൂർത്തിയായി, വിധി അഞ്ചിന്​
cancel
camera_alt

കനിയമ്മാൾ

തി​രു​വ​ന​ന്ത​പു​രം: ക​ന്നി​യ​മ്മാ​ൾ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി, ശി​ക്ഷ ഈ​മാ​സം അ​ഞ്ചി​ന്​ വി​ധി പ്ര​ഖ്യാ​പി​ക്കും.

ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ൽ എ​സ്.​കെ നി​വാ​സി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി ക​ന്നി​യ​മ്മാ​ളി​നെ (38) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ്​ ആ​റാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ. ​വി​ഷ്ണു മു​മ്പാ​കെ പൂ​ർ​ത്തി​യാ​യ​ത്. സം​ശ​യ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മാ​രി​യ​പ്പ​ൻ (45) ക​ന്നി​യ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്. 2018 സെ​പ്​​റ്റം​ബ​ർ 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൃ​ത്യ​ത്തി​ന് മൂ​ന്നാം നാ​ൾ തി​രു​ന​ൽ​വേ​ലി​യി​ൽ​നി​ന്നും ഫോ​ർ​ട്ട് പൊ​ലീ​സ് മാ​രി​യ​പ്പ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളെ​യും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളെ​യു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​ശ്ര​യി​ച്ച​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദ്ദീ​ൻ, ദീ​പ വി​ശ്വ​നാ​ഥ്, വി​നു മു​ര​ളി, മോ​ഹി​ത മോ​ഹ​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. 27 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ചു. 41 രേ​ഖ​ക​ളും 25 തൊ​ണ്ടി മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഫോ​ർ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജി ച​ന്ദ്ര​ൻ നാ​യ​രാ​ണ് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanniyammal murderTrial completed
News Summary - Kanniyammal murder: Trial completed, verdict on 5
Next Story