കാഞ്ഞങ്ങാട്ട് 20 ലക്ഷത്തിെന്റ കുഴൽ പണം പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരും
പൊലീസ് സംഘവും പിടികൂടിയ കുഴൽപണവുമായി
കാഞ്ഞങ്ങാട്: മംഗളൂരുവിൽനിന്ന് ചന്തേരയിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന 20 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് അടുക്കത്ത്ബയൽ സ്വദേശികളായ കെ.എ. മെഹമൂദ് (54), എ.എ. മുഹമ്മദ് എന്നിവരെ പൊലീസ് പിടികൂടി.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപണം പിടികൂടിയത്. പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്.
പരിശോധനയിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ കെ.പി. സതീഷ്, ശരത്, രാജീവൻ, എ എസ്.ഐ. രാമചന്ദ്രൻ, ഡി.വൈ.എസ്.പി യുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ, സി.പി. നികേഷ്, സജിത്ത് എന്നിവരുമുണ്ടായിരുന്നു.