Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാക്കനാട്...

കാക്കനാട് മയക്കുമരുന്ന് കേസ്​: പണം നല്‍കിയ ബാങ്ക് അക്കൗണ്ട് കണ്ടെത്തി

text_fields
bookmark_border
കാക്കനാട് മയക്കുമരുന്ന് കേസ്​: പണം നല്‍കിയ ബാങ്ക് അക്കൗണ്ട് കണ്ടെത്തി
cancel

കൊ​ച്ചി: കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ന​ല്‍കി​യി​രു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി. അ​ക്കൗ​ണ്ട്​ ഉ​ട​മ​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 2020 ഡി​സം​ബ​റി​ൽ തു​ട​ങ്ങി​യ അ​ക്കൗ​ണ്ട് വ​ഴി 11 ല​ക്ഷം രൂ​പ പ്ര​തി​ക​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ഉ​ട​മ​യു​മാ​യി കേ​സി​ലെ പ്ര​തി​ക​ളാ​യ ഫ​വാ​സും ഷ​ബ്‌​ന​യും ത​മി​ഴ്​​നാ​ട്ടി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​ക്കൗ​ണ്ട് വ​ഴി കൈ​മാ​റി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ക​റ​ൻ​സി​യാ​യി കൈ​മാ​റി​യി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കേ​സി​ല്‍ മൂ​ന്നു​പേ​രെ​ക്കൂ​ടി പു​തു​താ​യി പ്ര​തി​ചേ​ര്‍ത്തു. ഇ​ടു​ക്കി, തൊ​ടു​പു​ഴ, കാ​സ​ര്‍കോ​ട് സ്വ​ദേ​ശി​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കേ​സി​ൽ പ്ര​തി​ക​ളു​ടെ എ​ണ്ണം 24 ആ​യി. അ​റ​സ്റ്റി​ലാ​കാ​നു​ള്ള അ​ഞ്ച് പ്ര​തി​ക​ള്‍ക്കാ​യി ലൂ​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. പ്ര​തി​ക​ളാ​യ ത​യ്യ​ബി ഔ​ലാ​ദി​നെ​യും ഷ​ബ്‌​ന​യെ​യും വി​യ്യൂ​ര്‍ ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ചെ​യ്തു. 1.085 കി​ലോ മെ​ത്താം​ഫെ​റ്റ​മൈ​ന്‍ പി​ടി​കൂ​ടി​യ ര​ണ്ടാ​മ​ത്തെ കേ​സി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ര്‍ ടി.​എം. കാ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Kakkanad drug case
Next Story