Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത കേസിൽ പ്രതിയെ പിടികൂടി

text_fields
bookmark_border
vineesh kumar
cancel
camera_alt

വി​നീ​ഷ്‌​കു​മാ​ർ

Listen to this Article

ചെന്നിത്തല: കാരാഴ്മയില്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ മാന്നാർ പൊലീസ് പിടികൂടി. മാതൃഭൂമി ആലപ്പുഴ യൂനിറ്റിലെ സബ് എഡിറ്റർ കാരാഴ്മ കിഴക്ക് കളയ്ക്കാട്ട് വീട്ടിൽ ജി. വേണുഗോപാലിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതി കാരാഴ്മ കിഴക്ക് വെട്ടുകുളഞ്ഞിയില്‍ ഉണ്ണിബോസെന്ന വിനീഷ്‌കുമാറിനെയാണ്(44) അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാരാഴ്മയിലെ വ്യാജമദ്യത്തിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വിഷുദിവസമായ വെള്ളിയാഴ്ച കാരാഴ്മ കിഴക്ക് കാഴ്ചക്കണ്ടത്തില്‍ നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനുനേരെ അസഭ്യം വിളിച്ചു കൈയേറ്റം നടത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Journalist Case of assault: The accused was arrested
Next Story