Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോയന്‍റ് ആർ.ടി ഓഫിസ് കൗണ്ടർ തകർത്ത സംഭവം: ഡ്രൈവിങ് സ്കൂൾ ഉടമ പിടിയിൽ

text_fields
bookmark_border
arrest
cancel

നെടുങ്കണ്ടം: ഉടുമ്പൻചോല ജോയന്‍റ് ആർ.ടി. ഓഫിസിലെ കൗണ്ടറുകൾ തല്ലിത്തകർത്ത സംഭവത്തിൽ ഡ്രൈവിങ് സ്കൂള്‍ ഉടമ അറസ്റ്റിൽ. മംഗലശേരിൽ ജയചന്ദ്രനെയാണ് (എസ്.എസ്. ചന്ദ്രൻ, 51) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ജോയന്റ് ആര്‍.ടി.ഒ ഓഫിസില്‍ ചന്ദ്രനും കൂട്ടാളിയും അതിക്രമം നടത്തിയത്.

ജോയന്റ് ആര്‍.ടി.ഒ ആര്‍. അജികുമാര്‍ നെടുങ്കണ്ടം പൊലീസില്‍ നൽകിയ പരാതിയെ തുടർന്നാന്ന് അറസ്റ്റ്. ചൊവ്വാഴ്ച നടന്ന വാഹന ഫിറ്റ്നസ് ടെസ്റ്റില്‍ ഒരു വാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ച ചില ഭാഗങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇതുമായി ബന്ധമില്ലാത്ത ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പിന്നീട് ഓഫിസില്‍ എത്തി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ഇടുക്കി ആര്‍.ടി.ഒ ആര്‍ രമണന്‍ വ്യാഴാഴ്ച ഓഫിസിലെത്തി പരിശോധന നടത്തി.

സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കും. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joint RT office counter attack: Driving school owner arrested
Next Story