Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി വാഗ്​ദാനം നൽകി തട്ടിപ്പ്​: ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

text_fields
bookmark_border
fraud
cancel

ചെങ്ങന്നൂർ: പെട്രോളിയം കമ്പനിയിൽ ജോലി വാഗ്​ദാനം നൽകി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികളിൽനിന്ന്​ പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിൽ ജോലി വാഗ്​ദാനം ചെയ്ത് എഴുപതോളം പേരിൽ നിന്ന്​ 50 ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ മാന്നാർ കുരട്ടിശ്ശേരി പാവുക്കര അരികുപുറത്ത് വീട്ടിൽ ബോബി തോമസിനെയാണ്​ (49) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര മാസമായി ബോബി തോമസ് ഒളിവിലായിരുന്നു. തട്ടിപ്പിനിരയായ യുവാക്കൾ മാന്നാർ പൊലീസിൽ നവംബർ 16ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മൊഴി രേഖപ്പെടുത്തിയാണ് കേ​സെടുത്തത്​. ബോബി തോമസി​​ന്‍റെ പുതിയ നമ്പർ പൊലീസിന്​ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഹരിപ്പാട് കാർത്തികപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള മുപ്പത്തിയേഴോളം പേരാണ് പരാതി മാന്നാർ പൊലീസ് സ്റ്റേഷനിൽ നൽകിയത്. ഒരാളിൽനിന്ന്​ ഒന്നേകാൽ ലക്ഷം രൂപ വീതമാണ് വാങ്ങിയത്. മൂന്നുവർഷമായി പരാതിക്കാർ ബോബി തോമസിൽനിന്ന്​ തുക മടക്കിക്കിട്ടാനായി ശ്രമിക്കുന്നുവെന്നും പലതവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിയിൽ പറയുന്നു.

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്. ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖ്​ ഉൽ അക്ബർ, അരുൺ, സജീവ്, ദിനേശ് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇതുകൂടാതെ, ഇതേ രീതിയിൽ മറ്റൊരു കേസ് കൂടി ബോബി തോമസിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തതായും പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ശേഷം അതിന്മേലുള്ള നടപടികൾ സ്വീകരിക്കുമെന്നും മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Job offer fraud: absconding accused arrested
Next Story