ജോലി തട്ടിപ്പ്: പ്രതി പിടിയിൽ
text_fieldsവൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിലും മറ്റും ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് നിരവധിപേരെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി ബിനീഷാണ് (42) തൊട്ടുപുഴ മുട്ടം സ്വദേശി നൽകിയ പരാതിയെ തുടർന്ന് പിടിയിലായത്.
വൈക്കത്തും വെച്ചൂരിലുമായി നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവം കേസാകുമെന്നായപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. വെച്ചൂരിൽ ഇയാൾക്കെതിരെ മൂന്ന് കേസുണ്ട്. വൈക്കത്ത് സി.പി.എം നഗരസഭ കൗൺസിലർ കൂടി പ്രതിയായ കേസിൽ ഇയാൾ കൂട്ടുപ്രതിയാണ്.
വൈക്കത്തെ കേസിൽ കോട്ടയം സ്വദേശി അക്ഷയ് അടക്കം മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. ചോദ്യം ചെയ്യാനായി വൈക്കം പൊലീസ് ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തൊടുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

