നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ പ്രകാരം ജയിലിലടച്ചു
text_fieldsജിബിൻ
മാരാരിക്കുളം: നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡ് കോടിപറമ്പിൽ ജിബിനാണ് (മടക്ക് ജിബിൻ -28) പിടിയിലായത്.
നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്നിരുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
നരഹത്യശ്രമം, മോഷണം, മയക്കുമരുന്ന് ഉപയോഗം, പിടിച്ചുപറി, സംഘം ചേർന്നുള്ള ആക്രമണം, ദേഹോപദ്രവം ഏൽപിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങി 2014 മുതൽ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.കെ. മോഹിത്തിെൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.ആർ. ബിജു, ഷാനവാസ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

