Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

text_fields
bookmark_border
Gun Shot
cancel
Listen to this Article

ഝാർഖണ്ഡ്: ഝാർഖണ്ഡിൽ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡന്‍റ് രത്തൻ മഹാത്തോയാണ് മരിച്ചത്. ലോഹർദാഹ ജില്ലയിലെ ചതക്പൂർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉറക്കത്തിനിടെ വെടിയേൽക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഭൂമി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെന്ന് കരുതുന്ന രണ്ട് പേരെ തിരിച്ചറിഞ്ഞതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jharkhand Local BJP Leader Shot Dead
Next Story