Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഝാർഖണ്ഡ് ജഡ്​ജിയെ...

ഝാർഖണ്ഡ് ജഡ്​ജിയെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയ കേസ്​ സി.ബി.ഐക്ക്​

text_fields
bookmark_border
Additional district judge Uttam Anand
cancel

റാഞ്ചി: ജഡ്​ജി പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച്​ കൊല്ലപ്പെട്ട കേസ് അന്വേഷണം സി.ബി.ഐക്ക്​ കൈമാറാൻ​ ഝാർഖണ്ഡ്​ സർക്കാർ തീരുമാനിച്ചു. ധൻബാദിൽ അഡീഷനൽ ജില്ല ജഡ്​ജി ഉത്തം ആനന്ദാണ്​​ ഓ​ട്ടോറിക്ഷ ഇടിച്ച്​ കൊല്ലപ്പെട്ടത്​.

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ​ ദുരൂഹതയുണ്ടെന്ന്​ തെളിഞ്ഞത്​. ഇതോടെ ഝാർഖണ്ഡ്​ ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. നിയമലോകത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ അടിസ്​ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

ധൻബാദ്​ ജില്ല കോടതിക്ക്​ സമീപം രൺധീർ വർമ ചീക്കിൽ വെച്ചാണ് ഉത്തം ആനന്ദ്​ വാഹനം ഇടിച്ച്​ മരിച്ചത്​. ധൻബാദ്​ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്ത്​ വെച്ചാണ്​ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച്​ തെറിപ്പിച്ചത്​. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഓ​ട്ടോറിക്ഷ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. അപകടം നടക്കുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​​ മോഷണം പോയ വാഹനമാണ്​ അപകടമുണ്ടാക്കിയതെന്നാണ്​​ റിപ്പോർട്ടുകൾ​​. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത്​ നിന്ന്​ ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ജാരിയ എം.എൽ.എ സഞ്​ജീവ്​ സിങ്ങിന്‍റെ അനുയായി രഞ്​ജയ്​ സിങിനെ കൊലപ്പെടുത്തിയ കേസ്​ ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്​. കേസിൽ ഉത്ത​ർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക്​ അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ്​ പരിഗണിച്ചിരുന്ന കേസുകളെ പറ്റി പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

മരിച്ചയാളെ പൊലീസ്​ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട്​ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെയാണ്​ ജഡ്​ജ്​ ആണ്​ മരിച്ചതെന്നറിഞ്ഞത്​. ആറ്​ മാസം മുമ്പാണ്​​ ഉത്തം ആനന്ദ്​ ധൻബാദിലെത്തിയത്​. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanbadCBI probeUttam AnandJharkhand Judge murder
News Summary - Jharkhand Judge's Murder Caught On CCTV to hand over to the CBI
Next Story