Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി ഉപയോഗം പരാതിപ്പെട്ട ഏഴാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സഹപാഠികൾ; നാല് വിദ്യാർഥികൾ കസ്റ്റഡിയിൽ

text_fields
bookmark_border
ലഹരി ഉപയോഗം പരാതിപ്പെട്ട ഏഴാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സഹപാഠികൾ; നാല് വിദ്യാർഥികൾ കസ്റ്റഡിയിൽ
cancel

ജാർഖണ്ഡ്: പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രിൻസിപ്പലിനോട് പരാതിപ്പെട്ട ഏഴാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചത്ര ജില്ലയിലെ ചാരു ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടിയെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്.ഡി.പി.ഒ) സണ്ണി വർധൻ വെള്ളിയാഴ്ച അറിയിച്ചു.

ചൊവ്വാഴ്ചയാണ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റേത് കൊലപാതകമാണെന്ന് പിതാവ് നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 14നും 16നും ഇടയിൽ പ്രായമുള്ള നാല് വിദ്യാർത്ഥികൾക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്. കസ്റ്റഡിയിലുള്ളവരിൽ മൂന്ന് പേർ എട്ടാം ക്ലാസുകാരും ഒരാൾ ഏഴാം ക്ലാസുകാരനുമാണ്.

പ്രതികളായ വിദ്യാർഥികൾ മുറുക്കാനും സിഗരറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം വിദ്യാർഥി സ്കൂൾ പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനെയും പലതവണ അറിയിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മഫ്ളർ/സ്കാർഫ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

നവംബർ 24ന് രാവിലെ വിദ്യാർഥി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കാണിച്ച് സ്കൂളിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചതായി കുട്ടിയുടെ അമ്മാവൻ മനോജ് ഹെംബ്രാം പറഞ്ഞു. "ഞാൻ ഉടൻ ഗിരിദിഹിൽ നിന്ന് ചത്രയിലേക്ക് തിരിച്ചു. കോഡെർമയിൽ എത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ ചെവിയിലും മൂക്കിലും രക്തക്കറയും കഴുത്തിൽ പാടുകളും കണ്ടു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പോൾ തന്നെ സംശയിച്ചു," ഹെംബ്രാം വ്യക്തമാക്കി.

അതേസമയം,വിദ്യാർത്ഥികൾക്കെതിരെ കുട്ടിയിൽ നിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ വാദം. സംഭവം നടക്കുമ്പോൾ താൻ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നും ഫോണിലൂടെയാണ് വിവരം അറിഞ്ഞതെന്നും പിറ്റേദിവസമാണ് സ്കൂളിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Jharkhand Class 7 Boy Strangled by Classmates Over Tobacco Complaint
Next Story