രാജസ്ഥാനിൽ ജെ.ഇ.ഇ പരീക്ഷാർഥി തൂങ്ങി മരിച്ച നിലയിൽ
text_fieldsകോട്ട: രാജസ്ഥാനിലെ കോട്ടയിൽ ജെ.ഇ.ഇ പ്രവേശനപരീക്ഷക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യു.പി സന്ത് കബീർ നഗർ സ്വദേശിയായ ആര്യന്‍ ഓജയെയാണ്(17) രാജീവ് ഗാന്ധി നഗറിലുള്ള താമസസ്ഥലത്തെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2026 ഫെബ്രുവരി മുതലാണ് ആര്യന്‍ കോട്ടയിലെ ഇന്‍സ്റ്റിസ്റ്റ്യൂട്ടിൽ കോച്ചിങിനായി ചേര്‍ന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് മറ്റ് വിദ്യാർഥികൾ ആര്യനെ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആര്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണകാരണം വ്യക്തമല്ല. അതേ സമയം മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങൾ എത്തിയ ശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

