Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ കേസിൽ വീണ്ടും ജയിലിൽ അടച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: കാപ്പ പ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങി വധശ്രമക്കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി വീണ്ടും ജയിലിൽ അടച്ചു.മണ്ണഞ്ചേരി കണ്ണന്തറവെളി എസ്. കണ്ണനെയാണ് (38) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് സി.ഐ പി.കെ. മോഹിത് പറഞ്ഞു.
മണ്ണഞ്ചേരി, മുഹമ്മ, കുന്ദമംഗലം, പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണിയാൾ. എസ്.ഐ കെ.ആർ. ബിജു, സി.പി.ഒമാരായ ഷൈജു, അനന്തകൃഷ്ണൻ, ഷാനവാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്.
Next Story

