വീട്ടില്‍ ഒളിപ്പിച്ച ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടിച്ചു
text_fieldsബംഗളൂരു: ചിത്രദുര്‍ഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് മൂന്നുകോടിയോളം വിലയുണ്ട്.
വീട്ടുടമയായ നാരായണപ്പ (54), തമിഴ്നാട് സ്വദേശിയും വീട്ടിലെ താമസക്കാരനുമായ ചന്ദ്രശേഖര്‍ (39) എന്നിവര്‍ അറസ്റ്റിലായി. ഞായറാഴ്ച രാവിലെ ഹിരിയൂര്‍ റൂറല്‍ പൊലീസാണ് വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ അടച്ചിട്ട കിടപ്പുമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആനക്കൊമ്പുകളും ചന്ദനമുട്ടികളും.
പ്രദേശത്ത് മരക്കച്ചവടം ചെയ്തുവരുകയായിരുന്ന ഇയാള്‍ രണ്ടുവര്‍ഷത്തോളമായി വീട് വാടകക്കെടുത്ത് താമസിച്ചുവരുകയായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് ആനക്കൊമ്പുകളും ചന്ദനമുട്ടികളും കിട്ടിയതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

