ആനക്കൊമ്പുമായി മൂന്നുപേർ പിടിയിൽ
text_fieldsആനക്കൊമ്പുമായി പിടിയിലായവരുമായി വനംവകുപ്പ് ജീവനക്കാർ
പാലക്കാട്: നഗരത്തിൽനിന്ന് ആനക്കൊമ്പുമായി തമിഴ്നാട് സ്വദേശികളടക്കം മൂന്നുപേർ പിടിയിൽ. കോയമ്പത്തൂർ സാരമേട് സ്വദേശികളായ കറുപ്പുസ്വാമി (41), റഹ്മത്തുല്ല (43), പാലക്കാട് കൽമണ്ഡപം ഫൈസൽ (44) എന്നിവരാണ് വാളയാർ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത്. സംഭവത്തിൽ വാളയാർ റേഞ്ച് ഓഫിസർ കേസെടുത്തു. രണ്ട് ആനക്കൊമ്പുകളും ബാഗും ഒരു ബൈക്കും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
കോയമ്പത്തൂർ -പാലക്കാട് റോഡിൽ കൽമണ്ഡപത്തെ സ്വകാര്യ ഹൈപ്പർ മാർക്കറ്റിന് പിറകിൽ വിൽപന നടത്തവേയാണ് മൂവർ സംഘം പിടിയിലായത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഇവരെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുകയായിരുന്നു. കുട്ടിയാനയുടേതാണ് കൊമ്പുകളെന്നാണ് നിഗമനം. കഴിഞ്ഞകാലയളവിൽ ചെരിഞ്ഞ ആനകളുടെ വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.