Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅറുകൊല നടത്തിയവർ...

അറുകൊല നടത്തിയവർ പിടിയിലാവുന്നത് പത്താം വർഷം

text_fields
bookmark_border
അറുകൊല നടത്തിയവർ പിടിയിലാവുന്നത് പത്താം വർഷം
cancel

ക​ണ്ണൂ​ർ: 2016 ഏ​പ്രി​ൽ 30. അ​ന്നാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ പ​രേ​ത​നാ​യ നി​ട്ടൂ​ർ മൊ​യ്തീ​ന്റെ ഭാ​ര്യ​യാ​യ മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന്റെ വ​യ​റി​ലും ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 19 ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വാ​യ​യി​ൽ തു​ണി തി​രു​കി പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രു​ന്നു. കാ​ൽ​മു​ട്ടു​ക​ളും ത​ല്ലി​ത്ത​ക​ർ​ത്തി​രു​ന്നു. മാ​ല​യും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ കു​ഞ്ഞാ​മി​ന ധ​രി​ച്ചി​രു​ന്ന 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പാ​സ്പോ​ർ​ട്ട് ഓ​ഫി​സി​ൽ പോ​യ മ​ക്ക​ളാ​യ അ​യ്യൂ​ബ്, ഉ​മ്മ​ർ എ​ന്നി​വ​ർ വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഉ​മ്മ​യെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞാ​മി​ന​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന​ത് ര​ണ്ട് സ്ത്രീ​ക​ളും ഒ​രു യു​വാ​വും അ​ട​ങ്ങു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​ശേ​ഷം നാ​ടു​വി​ടു​ക​യും​ചെ​യ്തു. തു​ണി​വി​ല്പ​ന​ക്കെ​ന്ന് പ​റ​ഞ്ഞ് സം​ഭ​വ​ത്തി​ന് ഒ​രു മാ​സം മു​മ്പാ​ണ് മൂ​ന്നു പേ​രും ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്ന് ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ർ​ത്ത​മാ​നം പ​റ​യാ​നെ​ത്തി​യ കു​ഞ്ഞാ​മി​ന​യെ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് വേ​ണ്ടി മൂ​വ​രും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ചി​ന്റെ അ​ന്വേ​ഷ​ണ മി​ക​വ്

കു​ഞ്ഞാ​മി​ന​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സ് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​തോ​ടെ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ന്യൂ​ഡ​ല്‍ഹി നാ​ങ്ങ​ളോ​യി സ്വ​ദേ​ശി​ക​ളാ​യ പ​ര്‍വീ​ണ്‍ ഭാ​നു (55), മ​ക​ള്‍ സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സു​ധീ​ര്‍ ക​ല്ലേ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

നൂ​റോ​ളം ക​വ​ർ​ച്ചാ കേ​സു​ക​ൾ

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നൂ​റോ​ളം ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് മൂ​വ​ർ സം​ഘ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കേ​ര​ള പൊ​ലീ​സ് ക​ണ്ടെ​ത്തി. 2013 ജ​നു​വ​രി​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഓം​ഗോ​ളി​ൽ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ​താ​ണ് ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ക​വ​ർ​ച്ച. തു​ട​ർ​ന്ന് സം​ഘം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​വി​ടെ ഡോ. ​ജോ​ഷി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഓം​ഗോ​ൾ പൊ​ലീ​സ് ഇ​വി​ടെ​യെ​ത്തി മൂ​വ​ർ​സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 37 ദി​വ​സം ജ​യി​ലി​ലും കി​ട​ന്നു.

പി​ന്നീ​ട് നാ​ലാ​യി​രം രൂ​പ വീ​തം കൈ​പ്പ​റ്റി ഇ​വ​രു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഗു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ല​ക്ഷ്മി, ന​ളി​നി എ​ന്നീ ര​ണ്ട് യു​വ​തി​ക​ളാ​ണ് ഇ​വ​രെ ജാ​മ്യ​ത്തി​ലെ​ടു​ത്ത​ത്. പ​ണ​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ജാ​മ്യം നി​ന്ന​തെ​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ കേ​ര​ള പൊ​ലീ​സി​നോ​ട് ചോ​ദ്യം​ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്.

ഇ​തി​നു​ശേ​ഷം ഇ​വി​ട​ന്ന് മു​ങ്ങി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ ഓം​ഗോ​ൾ പൊ​ലീ​സ് അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യും സം​ഘം വ്യാ​ജ പേ​രും മേ​ൽ​വി​ലാ​സ​വു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​വി​ട​ന്ന് വെ​ല്ലൂ​രി​ലെ​ത്തി​യ സം​ഘം ലോ​ഡ്ജി​ൽ ഹൈ​ദ​രാ​ബാ​ദ് മേ​ൽ​വി​ലാ​സ​മു​ള്ള വ്യാ​ജ പാ​ൻ​കാ​ർ​ഡാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.

വി​ശാ​ഖ​പ​ട്ട​ണം ജി​ജി കോ​ള​ജി​ലെ ഒ​രു അ​ധ്യാ​പി​ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്താ​ണ് സം​ഘം പാ​ൻ കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​വി​ടെ ഹ​നു​മ​ൺ റാ​വു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ഘു ട​വേ​ഴ്സി​ൽ ഇ​വ​ർ ആ​റ് മാ​സ​ത്തോ​ളം താ​മ​സി​ച്ചി​രു​ന്നു. ഇ​വി​ടെ​യും വ്യാ​പ​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.


മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സം​ഘം മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മേ​യ് അ​ഞ്ച് മു​ത​ൽ 15 വ​രെ ഇ​വി​ടെ റാ​യ്ഗ​ഢി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന സം​ഘം തു​ട​ർ​ന്ന് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലു​മെ​ത്തി.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യി​ൽ നി​ന്ന് തു​ണി​ക​ൾ ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 60,000 രൂ​പ​യും സം​ഘം ഇ​തി​നി​ടെ ത​ട്ടി​യി​രു​ന്നു. ഇ​വി​ട​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലെ​ത്തി​യ സം​ഘം 21 മു​ത​ൽ വീ​ണ്ടും റാ​യ്ഗ​ഢി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു. മേ​യ് 24 വ​രെ ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ലും തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘം ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സം ക​ർ​ണാ​ട​ക ഗു​ണ്ട​ൽ​പേ​ട്ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​വ​ർ ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ച​പ്പോ​ൾ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​ക്ക് മാ​ക്സി വി​ല്പ​ന ന​ട​ത്തി സിം ​കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ർ ഇ​വി​ടെ പ​റ​ഞ്ഞി​രു​ന്ന​ത്.


മൈ​സൂ​രു​വി​ൽ​നി​ന്ന് ഇ​രി​ക്കൂ​റി​ലേ​ക്ക്

ഇ​രി​ക്കൂ​റി​ലെ കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് മൈ​സൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ സം​ഘം താ​മ​സി​ച്ചി​രു​ന്നു. ആ​ര്യ കു​മാ​ർ, കോ​യ​മ്പ​ത്തൂ​ർ എ​ന്ന വി​ലാ​സ​മാ​ണ് ഇ​വി​ടെ ന​ൽ​കി​യി​രു​ന്ന​ത്. ഇ​രി​ക്കൂ​റി​ലും ഗു​ണ്ട​ൽ​പേ​ട്ടി​ലും മു​സ്‍ലിം വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്ന സം​ഘം ബം​ഗ​ളൂ​രു, മൈ​സൂ​രു, വെ​ല്ലൂ​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഹൈ​ന്ദ​വ വേ​ഷ​ധാ​രി​ക​ളാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മൈ​സൂ​രു​വി​ൽ​നി​ന്നാ​ണ് ചെ​ങ്കോ​ട്ട, പു​ന​ലൂ​ർ, കാ​യം​കു​ളം വ​ഴി സം​ഘം ഇ​രി​ക്കൂ​റി​ലെ​ത്തി​യ​ത്. ക​മ്പ​നി​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് തു​ണി​യെ​ടു​ത്ത് കു​റ​ഞ്ഞ വി​ല​യ്ക്ക് വീ​ടു​ക​ളി​ൽ ന​ൽ​കു​ന്ന തൊ​ഴി​ലാ​ണെ​ന്നാ​ണ് ഇ​വ​ർ ഇ​രി​ക്കൂ​റു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ളു​ടെ വി​ശ്വ​സ്ത​രാ​വാ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ക​മ്പ​നി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ് ത​ന്നാ​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് തു​ണി​ത്ത​ര​ങ്ങ​ൾ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ് ചി​ല​രു​ടെ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഹോ​ട്ട​ലു​ക​ളി​ലും ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കാ​ൻ ഇ​വ​ർ ഇ​ത്ത​രം രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 2016ൽ

2016 ​ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഷൊ​ർ​ണൂ​ർ, മാ​ന​ന്ത​വാ​ടി, തി​രു​വ​ന​ന്ത​പു​രം, ചാ​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. ചെ​റി​യ വി​ല​യ്ക്ക് ക​മ്പി​ളി ഇ​റ​ക്കി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ് ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യ​ത്. 65 ല​ക്ഷം, 45 ല​ക്ഷം എ​ന്നി​ങ്ങ​നെ വി​ല മ​തി​ക്കു​ന്ന ത​ങ്ങ​ളു​ടെ ര​ണ്ട് വീ​ടു​ക​ൾ വി​ല്പ​ന ന​ട​ത്താ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി അ​ഷ്റ​ഫി​ൽ നി​ന്ന് 2.25 ല​ക്ഷം രൂ​പ​യും ത​ട്ടി.

ചെ​റി​യ വി​ല​യ്ക്ക് തു​ണി ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യി​ൽ​നി​ന്നും 65,000 രൂ​പ​യും ക​വ​ർ​ന്നു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഇ​ല്യാ​സി​ൽ​നി​ന്ന് തു​ണി ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 55,000 രൂ​പ​യാ​ണ് ത​ട്ടി​യ​ത്.

ഇ​യാ​ളു​ടെ ബാ​ങ്ക് പാ​സ് ബു​ക്കു​മാ​യി ക​ട​ന്ന സം​ഘം ഇ​തി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ൽ ഷൊ​ർ​ണൂ​ർ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsMalayalam News
News Summary - It's been 10 years since the perpetrators of the massacre were caught.
Next Story