Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാമുകിയെ കൊന്ന്​ ജയിലിലായി; ഭക്ഷണം ‘ശരിയാകാത്തതിനാൽ’ മോചിപ്പിച്ച്​ കോടതി
cancel
Homechevron_rightNewschevron_rightCrimechevron_rightകാമുകിയെ കൊന്ന്​...

കാമുകിയെ കൊന്ന്​ ജയിലിലായി; ഭക്ഷണം ‘ശരിയാകാത്തതിനാൽ’ മോചിപ്പിച്ച്​ കോടതി

text_fields
bookmark_border

ഇറ്റലി: അപൂർവ്വങ്ങളിൽ അപൂർവ്വമായ വിധികളിലൊന്നിൽ കൊലക്കേസ്​ പ്രതിയെ മോചിപ്പിച്ച്​ ഇറ്റാലിയൻ കോടതി. കാമുകിയെ 57 തവണ കുത്തിക്കൊലപ്പെടുത്തിയ 35 കാരനെയാണ് ടൂറിൻ സർവൈലൻസ് കോടതി​ മോചിപ്പിച്ചത്​. ജയിലിൽ തുടർന്നാൽ യുവാവിന്‍റെ ജീവന്​ ഭീഷണിയുണ്ടാകും എന്നുകണ്ടാണ്​ മോചന ഉത്തരവിട്ടത്​.

പൈശാചിക കൊലപാതകം

35 കാരനായ ഇറ്റാലിയൻ യുവാവ് ദിമിത്രി ഫ്രിക്കാനോ തന്റെ 25 കാരിയായ കാമുകി എറിക ​പ്രെറ്റിയെ 2017ലാണ്​ കൊലപ്പെടുത്തിയത്​. ഇരുവരും സാർഡിനിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കൊലപാതകം അരങ്ങേറിയത്​. ബ്രെഡ്​ പൊടിയെചൊല്ലിയുള്ള തർക്കമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ പൊലീസ്​ കോടതിയിൽ നൽകിയ റിപ്പോർട്ട്​ പറയുന്നു​.

എറിക ഭക്ഷണം കഴിക്കുമ്പോൾ ബ്രെഡ്​ പൊടി മേശപ്പുറത്ത് വീണതാണ്​ കാമുകനെ പ്രകോപിപ്പിച്ചത്​. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അത്​ അക്രമത്തിലേക്ക്​ നയിക്കുകയുമായിരുന്നു. ഫ്രിക്കാനോയുടെ കുറ്റസമ്മതത്തിൽ പറയുന്നതനുസരിച്ച്​ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവാവുകയും എറിക പേപ്പർ വെയ്​റ്റ്​ ഉപയോഗിച്ച്​ തന്നെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന്​ കത്തിയെടുത്ത ഇയാൾ കാമുകിയെ 57 തവണ കുത്തുകയും മരിക്കാനായി ഉപേക്ഷിച്ച്​ പോവുകയും ചെയ്തു.

ആദ്യം കൊലചെയ്തത്​ സമ്മതിക്കാൻ ഫ്രിക്കാനോ വിസമ്മതിച്ചിരുന്നു. കാമുകിയെ കൊലപ്പെടുത്തിയത് കവർച്ചക്കാരാണെന്നാണ്​ ഇയാൾ പറഞ്ഞത്​. എന്നാൽ പഴുതടച്ച ചോദ്യം ചെയ്യലിന്‍റെ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ‘ബ്രെഡ്​ പൊടിയുടെ പേരിൽ അവൾ എന്നെ അസഭ്യം പറയുകയും പിന്നീട് എന്റെ തലയിൽ ഇടിക്കുകയും ചെയ്തു. അതിനാൽ ഞാൻ അവളെ കൊന്നു’ എന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം.


വിചാരണയും ശിക്ഷയും

വിചാരണക്കൊടുവിൽ 2019ൽ ആണ്​ ഫ്രിക്കാനോയെ ഇറ്റാലിയൻ കോടതി 30 വർഷത്തേക്ക്​ ശിക്ഷിക്കുന്നത്​. എന്നാൽ കോവിഡ്​ കാരണം ഇയാളെ ഉടനെ ജയിലിൽ ആക്കിയിരുന്നില്ല. 2022 ഏപ്രിലിലാണ്​ ഫ്രിക്കാനോയെ ജയിലിലേക്ക്​ അയക്കുന്നത്​. ഈ സമയം ഫ്രിക്കാനോക്ക്​ 120 കിലോയോളം ഭാരമുണ്ടായിരുന്നു.

ജയലിൽ കിടന്ന ഫ്രിക്കാനോക്ക് ശരീര​ ഭാരം കൂടാൻ തുടങ്ങിയതാണ്​ പുതിയ സംഭവവികാസങ്ങളിലേക്ക്​ നയിച്ചത്​. ജയിലിലെത്തി ഒരു വർഷത്തിനുള്ളിൽ ഫ്രിക്കാനോയുടെ ഭാരം 200 കിലോഗ്രാം വരെ ഉയർന്നു. നിലവിൽ ഊന്ന്​ വടിയോ വീൽചെയറോ ഇല്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്​ ഫ്രിക്കാനോ. ഇയാൾ ചെയിൻ സ്മോക്കർ കൂടിയാണ്. ഇതും ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാക്കി​. ഫ്രിക്കാനോയെ പരിശോധിച്ച ജയിൽ ഡോക്ടർമാർ ഡയറ്റ്​ നിയന്ത്രണം ആണ് പ്രശ്ന പരിഹാരമായി വിധിച്ചത്​.

എറിക ​പ്രെറ്റി

പുതിയ വിധിക്കുപിന്നിൽ

​ ഫ്രിക്കാനോയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇയാളുടെ വക്കീൽ കോടതിക്കുമുന്നിലെത്തിയതാണ്​ പുതിയ വിധിക്കുപിന്നിൽ. കുറ്റവാളിയുടെ അപകടകരമായ ആരോഗ്യസ്ഥിതി പരിഗണിച്ച്​ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ ഇയാളെ വിട്ടയക്കണമെന്നാണ്​​ കോടതിയിൽ അഭിഭാഷകൻ വാദിച്ചത്​. ​ഇത്​ അംഗീകരിച്ച കോടതി ‘ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലും’ ജയിൽവാസം ജീവൻ അപകടത്തിലാക്കുമെന്നതിനാലും​’ മോചനം അനുവദിക്കുന്നു എന്ന്​ വിധിന്യായത്തിൽ പറയുന്നു​.

ഉത്കണ്ഠ-വിഷാദരോഗം, സ്ലീപ് അപ്നിയ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങളാൽ കുറ്റവാളി ബുദ്ധിമുട്ടുന്നുണ്ടെന്ന് ഫ്രിക്കാനോയുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന്​ പരിഹാരമായി പ്രത്യേക ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. എന്നാൽ ഇത്​ നൽകാൻ ജയിലിൽ കഴിയില്ല. ഈ വാദങ്ങൾ അംഗീകരിച്ചാണ്​ ടൂറിൻ സർവൈലൻസ് കോടതി ഒരു വർഷത്തെ തടവിനുശേഷം ഫ്രിക്കാനോയെ മോചിപ്പിച്ചത്​.

ഫ്രിക്കാനോയെ മോചിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്ത്​ എറിക ​പ്രെറ്റിയുടെ കുടുംബം രംഗത്തുവന്നു. കോടതിയുടെ വിധി ലജ്ജാകരമാണെന്ന് അവർ ആക്ഷേപിച്ചു. ‘എന്റെ കുഞ്ഞിനെ ആരും തിരികെ തരില്ല. പക്ഷേ, അവനെ ഇത്ര പെട്ടെന്ന് മോചിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ തീർത്തും നിരാശരാണ്​’ -എറികയുടെ മാതാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsItaliPrison ReleaseDimitri Fricano
News Summary - Italian Man Who Killed Girlfriend Over Breadcrumbs Released Due To Prison's Poor Diet
Next Story