Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിസ്റ്റര്‍ അഭയ...

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 30 വര്‍ഷം

text_fields
bookmark_border
സിസ്റ്റർ അഭയ
cancel
camera_alt

സിസ്റ്റർ അഭയ 

Listen to this Article

കോ​ട്ട​യം: സി​സ്റ്റ​ര്‍ അ​ഭ​യ കൊ​ല്ല​പ്പെ​ട്ടി​ട്ട് 30 വ​ര്‍ഷം. 1992 മാ​ര്‍ച്ച് 27ന് ​കോ​ട്ട​യ​ത്തെ പ​യ​സ് ടെ​ന്‍ത് കോ​ണ്‍വെൻറി​ലെ കി​ണ​റ്റി​ലാ​ണ് 19കാ​രി​യാ​യ സി​സ്റ്റ​ര്‍ അ​ഭ​യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്ക​ല്‍ പൊ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി​ത്ത​ള്ളി​യ കേ​സ് 1993 മാ​ര്‍ച്ച് 23ന് ​സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു. ഇ​വ​ർ മൂ​ന്നു​ത​വ​ണ തെ​ളി​വി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ മൂ​ന്നു​വ​ട്ട​വും കോ​ട​തി ത​ള്ളി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സി.​ബി.​ഐ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ഒ​ടു​വി​ൽ സം​ഭ​വം ന​ട​ന്ന്‌ 16 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സി​ലെ പ്ര​തി​ക​ളെ ഡി​വൈ.​എ​സ്.​പി ന​ന്ദ​കു​മാ​ർ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി.​ബി.​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്‌​തു. തു​ട​ർ​ന്ന്​ 2019 ആ​ഗ​സ്റ്റ് 26ന് ​തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

ഫാ. ​തോ​മ​സ് കോ​ട്ടൂ​ര്‍, സി​സ്റ്റ​ര്‍ സെ​ഫി എ​ന്നി​വ​രാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സി​ലെ വി​ചാ​ര​ണ ഒ​രു വ​ര്‍ഷം നീ​ണ്ടു. വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ ഇ​രു​വ​ർ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. സം​ഭ​വം ന​ട​ന്ന് 28 വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ജോ​മോ​ൻ പു​ത്ത​ൻ​പു​ര​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലാ​ണ്​ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sister Abhaya Murder Case
News Summary - It has been 30 years since Sister Abhaya was killed
Next Story