Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇരിക്കൂര്‍ കുഞ്ഞാമിന...

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt


  

ക​ണ്ണൂ​ര്‍: ഇ​രി​ക്കൂ​ര്‍ സി​ദ്ദീ​ഖ് ന​ഗ​റി​ലെ കു​ഞ്ഞാ​മി​ന​യെ (60) അ​റു​കൊ​ല ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ൾ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​യി​ലാ​യി.ന്യൂ​ഡ​ല്‍ഹി നാ​ങ്ങ​ളോ​യി സ്വ​ദേ​ശി​ക​ളാ​യ പ​ര്‍വീ​ണ്‍ ഭാ​നു (55), മ​ക​ള്‍ സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സു​ധീ​ര്‍ ക​ല്ലേ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​യി​ല്‍ വെ​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് കൊ​ല ന​ട​ന്ന് പ​ത്ത് വ​ർ​ഷം തി​ക​യാ​നി​രി​ക്കെ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രെ​യും വി​മാ​ന​മാ​ര്‍ഗം ക​ണ്ണൂ​രി​ലെ​ത്തി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. പ​ര്‍വീ​ണ്‍ ബാ​നു​വി​ന്റെ മ​ക​ന്‍ അ​മീ​ര്‍ അ​ലി എ​ന്ന ആ​ര്യ​നും (30) പൊ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

2016 ഏ​പ്രി​ൽ 30നാ​ണ് സി​ദ്ദീ​ഖ് ന​ഗ​റി​ലെ പ​രേ​ത​നാ​യ മൊ​യ്തീ​ന്റെ ഭാ​ര്യ സ​ബീ​ന മ​ന്‍സി​ലി​ല്‍ കു​ഞ്ഞാ​മി​ന ക​വ​ര്‍ച്ച​ക്കി​ട​യി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ദി​വ​സം അ​വ​രു​ടെ മ​ക​ന്‍ ഉ​മ്മ​റി​ന് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ വി​സ ല​ഭി​ച്ചി​രു​ന്നു.ഈ ​സ​ന്തോ​ഷം ആ​ദ്യം ഉ​മ്മ​യു​മാ​യാ​ണ് പ​ങ്കു​വെ​ക്കേ​ണ്ട​ത് എ​ന്ന മ​ന​സ്സോ​ടെ ഉ​മ്മ​ര്‍ പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മു​ന്‍വാ​തി​ല്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​മ്മ​യു​ടെ പേ​രു​വി​ളി​ച്ച് പി​ന്‍വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​യ​റി​യെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും അ​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍ന്ന് അ​യ​ല്‍വീ​ടു​ക​ളി​ല്‍ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. അ​തി​നി​ട​യി​ലാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ തൊ​ട്ട​ടു​ത്ത് കു​ഞ്ഞാ​മി​ന​യു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ര്‍ട്ടേ​ഴ്‌​സി​ന്റെ മു​ക​ള്‍നി​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ല്‍, ക്വാ​ര്‍ട്ടേ​ഴ്‌​സി​ന്റെ മു​ക​ള്‍നി​ല​യി​ല്‍ വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തേ​ത്തു​ട​ര്‍ന്ന് താ​ഴ​ത്തെ​നി​ല​യി​ല്‍ നോ​ക്കി​യ​പ്പോ​ള്‍ വാ​തി​ല്‍ അ​ട​ച്ച​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് വാ​തി​ല്‍ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം കു​ത്തേ​റ്റ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച​നി​ല​യി​ല്‍ കു​ഞ്ഞാ​മി​ന​യെ ക​ണ്ടെ​ത്തി​യ​ത്. പ​ത്തൊ​മ്പ​തോ​ളം കു​ത്തേ​റ്റി​രു​ന്നു.അ​വ​രു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന പ​ത്ത് പ​വ​നോ​ളം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഈ ​ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ഒ​രു മാ​സം മു​മ്പ് വാ​ട​ക​ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ ഉ​മ്മ​യും മ​ക​ളും മ​ക​നും ഉ​ള്‍പ്പെ​ട്ട സം​ഘം രാ​വി​ലെ 9.30ഓ​ടെ ക്വാ​ര്‍ട്ടേ​ഴ്‌​സ് ഒ​ഴി​ഞ്ഞു​പോ​യി​രു​ന്നു.രാ​വി​ലെ എ​ട്ട് മ​ണി​ക്കും 9.30നും ​ഇ​ട​യി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​യി. ഇ​രി​ക്കൂ​റി​ല്‍നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ട്ട​ന്നൂ​രി​ലെ​ത്തി അ​വി​ടെ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ബ​സ് ക​യ​റി പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം അ​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ പ​ല ഏ​ജ​ന്‍സി​ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ണ്ടാ​ക്കി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തി​രു​ന്നു. ഓ​ള്‍ ഇ​ന്ത്യ ക്രൈം ​കോ​ണ്‍ഫ​റ​ന്‍സി​ല്‍ വ​രെ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട​താ​യി​രു​ന്നു കു​ഞ്ഞാ​മി​ന വ​ധം.ഒ​രു സ്ത്രീ​യും ര​ണ്ട് മ​ക്ക​ളും ഉ​ള്‍പ്പെ​ട്ട സം​ഘം ന​ട​ത്തി​യ കൊ​ല​പാ​ത​കം വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് മി​ക​ച്ച അ​ന്വേ​ഷ​ണ പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള പൊ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യി മാ​റു​ക​യും​ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഏ​റെ വൈ​കി പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​തോ​ടെ സേ​ന​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ​തോ​ടൊ​പ്പം ഇ​രി​ക്കൂ​റി​ലെ ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​യി മാ​റു​ക​യും​ചെ​യ്തു.

എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് റൗ​ഫ്, ഗി​രീ​ഷ്‌​കു​മാ​ര്‍, സു​ധീ​ഷ്, എ.​എ​സ്.​ഐ മ​ഞ്ജു​ള എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkurKannur NewsTwo arrestedMurder Case
News Summary - Irikkur Kunjamina murder case: Two arrested
Next Story