Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇ​റി​ഡി​യം...

ഇ​റി​ഡി​യം ത​ട്ടി​പ്പ്​; ഇ​ട​നി​ല​ക്കാ​ര​നും ഭാ​ര്യ​യും മ​ക​ളും അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഇ​റി​ഡി​യം ത​ട്ടി​പ്പ്​; ഇ​ട​നി​ല​ക്കാ​ര​നും ഭാ​ര്യ​യും മ​ക​ളും അ​റ​സ്​​റ്റി​ൽ
cancel

ആ​ല​പ്പു​ഴ: ഇ​റി​ഡി​യം ത​ട്ടി​പ്പു​കേ​സി​ൽ മു​ഖ്യ​ഇ​ട​നി​ല​ക്കാ​ര​നും ഭാ​ര്യ​യും മ​ക​ളും അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ​ വീ​യ​പു​രം സ്വ​ദേ​ശി​യും മു​ഖ്യ​പ്ര​തി​യു​മാ​യ സ​ജി ഔ​സേ​ഫ്, ഭാ​ര്യ ഷൈ​നി സ​ജി, മ​ക​ൾ റി​യ അ​ന്ന സ​ജി എ​ന്നി​വ​രെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ്​ ചെ​യ്തു. ഇ​വ​രെ കോ​ട​തി പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​റി​ഡി​യം ലോ​ഹം വി​ൽ​പ​ന​യി​ലൂ​ടെ കോ​ടി​ക​ൾ വാ​ഗ്‌​ദാ​നം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ആ​ല​പ്പു​ഴ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ മൂ​ൻ​കൂ​ർ ജാ​മ്യം തേ​ടി. തു​ട​ർ​ന്ന്​ ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി അ​ന്വേ​ഷ​ണ ഉ​​ദ്യോ​ഗ​സ്ഥ​ന്​​ മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​ത​നു​സ​രി​ച്ച്​ ബു​ധ​നാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സ​ജീ​വ് ചെ​റി​യാ​ന്​ മു​ന്നി​ൽ ഹാ​ജ​രാ​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​ശേ​ഷം ക്രൈം​ബ്രാ​ഞ്ച് ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഇ​റി​ഡി​യം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജി ഔ​സേ​ഫി​ന്റെ പേ​രി​ൽ നി​ല​വി​ൽ 30 കേ​സു​ക​ളു​ണ്ട്. 2001 മു​ത​ൽ പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്​ ഇ​പ്പോ​ഴാ​ണ്. അ​ടു​ത്തി​ടെ എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ​നി​ന്ന്​ 12 പ​രാ​തി​ക​ളാ​ണ്​ ല​ഭി​ച്ച​ത്. മൂ​ന്നാ​ർ സ്വ​ദേ​ശി​ക്ക് 1.6 കോ​ടി രൂ​പ ന​ഷ്ട​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​ ക്രൈം​ബ്രാ​ഞ്ചി​ന്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​ടാ​ഷ ത​ട്ടി​പ്പി​ലെ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പ​ടെ​യു​​ള്ള​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഇ​തി​ന്​ പി​ന്നാ​ലെ പ​ണം ന​ഷ്ട​മാ​യ മൂ​ന്നാ​ർ സ്വ​ദേ​ശി വീ​യ​പു​രം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ സ​ജി ഔ​സേ​ഫി​ന്റെ വീ​ട്ടി​ലെ​ത്തി ഉ​പ​വാ​സ​മി​രു​ന്നു. ​

ഇ​റി​ഡി​യം വി​ൽ​പ​ന ന​ട​ത്തി​യ​തി​ലൂ​ടെ 96,000 കോ​ടി രൂ​പ ‘രാ​ജ്യ​മാ​ണി​ക്യം’​എ​ന്ന​യാ​ളു​ടെ പേ​രി​ൽ റി​സ​ർ​വ് ബാ​ങ്കി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ത് മാ​റി എ​ടു​ക്കാ​നു​ള്ള ചെ​ല​വി​നും മ​റ്റു​മാ​യി സ​ഹാ​യി​ച്ചാ​ൽ കോ​ടി​ക​ണ​ക്കി​ന് രൂ​പ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഒ​രു ല​ക്ഷം നി​ക്ഷേ​പി​ച്ചാ​ൽ ഒ​രു​കോ​ടി രൂ​പ ചു​രു​ങ്ങി​യ​ത് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. ഇ​ത്ത​ര​ത്തി​ൽ 10 ല​ക്ഷം മു​ത​ൽ ര​ണ്ടു​കോ​ടി രൂ​പ വ​രെ വി​വി​ധ​യാ​ളു​ക​ളി​ൽ​നി​ന്ന്​ സ​ജി ഔ​സേ​ഫും സം​ഘ​വും ത​ട്ടി​യെ​ടു​ത്തു. പ​ണം​തി​രി​കെ കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​ര​ക​ൾ​ ത​ട്ടി​പ്പ്​ തി​രി​ച്ച​റി​ഞ്ഞ​ത്.

ത​ട്ടി​പ്പി​ൽ ക​ടു​ങ്ങി പ​ണം ന​ൽ​കു​ന്ന ഉ​ന്ന​ത​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്വാ​ധീ​നി​ച്ചും വി​ശ്വ​സി​പ്പി​ച്ചും അ​വ​രു​ടെ പ​രി​ച​യ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും മ​റ്റ്‌ ഇ​ട​പാ​ടു​കാ​രെ​യും ത​ട്ടി​പ്പി​നി​ര​യാ​ക്കു​ന്ന​താ​യി​രു​ന്നു സ​ജി ഔ​സേ​ഫി​ന്‍റെ കേ​ര​ള​ത്തി​ലെ രീ​തി. ചെ​ന്നൈ​യി​ലെ താ​മ​സ​ക്കാ​രാ​യ രാ​ജ​മാ​ണി​ക്യം, അ​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​രാ​ണ് ഇ​റി​ഡി​യം ത​ട്ടി​പ്പി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamPolice CasearrestedCrime
News Summary - Iridium scam; Middleman, wife and daughter arrested
Next Story