Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് കേസില്‍ ഒളിവില്‍പോയ പ്രതികൾക്കായി അന്വേഷണം ഉൗർജിതം
text_fieldsbookmark_border
പി.ജെ. നിഖിൽ, ജിതിൻ ജയിംസ്
വൈക്കം: തലയോലപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ 92കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ട് ഒളിവില്‍പോയ പ്രതികളെ പൊലീസ് തിരയുന്നു.അതിരമ്പുഴ പുതുശ്ശേരി വീട്ടില്‍ പി.ജെ. നിഖിൽ (22), അതിരമ്പുഴ പാറശ്ശേരി വീട്ടില്‍ ജിതിൻ ജയിംസ് (25) എന്നിവരെയാണ് പൊലീസ് അന്വേഷിക്കുന്നത്.
വ്യാജപേരും മേല്‍വിലാസവും ഉണ്ടാക്കി പലസ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതിനാൽ ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി ഓഫിസ് വൈക്കം: 04829231332, എസ്.എച്ച്.ഒ വൈക്കം: 9194979 87081, എസ്.ഐ തലയോലപ്പറമ്പ് : 91 94979 61438.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

